വൈദികര്‍ ഇല്ലാതെ പരിശുദ്ധ കുര്‍ബാന ഉണ്ടാവുകയില്ല: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വൈദികര്‍ ഇല്ലാതെ പരിശുദ്ധകുര്‍ബാന ഉണ്ടാവുകയില്ലെന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. അമേരിക്കന്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് കമ്മറ്റി അംഗങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു പാപ്പ ഇക്കാര്യം ആവര്‍ത്തിച്ചത്.

പരിശുദ്ധ കുര്‍ബാനയെ വെറുമൊരു പ്രതീകമായി കാണുന്നതിലുള്ള വേദനയും സങ്കടവും പാപ്പ പങ്കുവച്ചു. പരിശുദ്ധ കുര്‍ബാന യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യവും സ്‌നേഹവുമാണ്. പരിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പാകെ സമയംചെലവഴിക്കുകയും ആരാധിക്കുകയും വേണം.

നമ്മുടെ ചുറ്റുപാടുമുള്ള വ്യക്തികളുടെ നേരെ പ്രത്യേകി്ച്ച് ദരിദ്രരും വേദന അനുഭവിക്കുന്നവരുമായവരുടെ നേരെ ഹൃദയം അടച്ചുകൊണ്ട് പരിശുദ്ധ കുര്‍ബാനയുടെ സത്യം മനസ്സിലാക്കാനോ ജീവിക്കാനോ കഴിയില്ലെന്നുംപാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.