എല്ലാ ആവശ്യങ്ങളിലും ഈശോയുടെ പക്കല്‍ ഓടിച്ചെല്ലൂ, മറിയത്തെ അഭയം പ്രാപിക്കൂ

ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും ഈശോയുടെ പക്കല്‍ ഓടിച്ചെല്ലുകയും മറിയത്തെ അഭയം പ്രാപിക്കുകയും ചെയ്യണമെന്നാണ് മരിയാനുകരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മരിയാനുകരണം തുടര്‍ന്ന് ഇങ്ങനെ പറയുന്നു:

നിന്റെ ആവശ്യങ്ങളും വിഷമതകളും ഓരോന്നായി അവര്‍ക്ക് വിശദമാക്കുക.
നിന്റെ പാപങ്ങളും ഉദാസീനതയും സമ്മതിക്കുക. ഉറപ്പായ ശരണത്തോടുകൂടെ പ്രസാദ ദാനത്തെ പ്രതീക്ഷിക്കുക.
നിര്‍ഭാഗ്യവശാല്‍ വീണ്ടും തെറ്റിവീഴാനിടയായാല്‍ ഉടനെ തന്നെ എഴുന്നേല്‍ക്കുവാന്‍ ഉത്സാഹിക്കുക. ഹൃദയം തുറന്നു ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ അവരെ ആകര്‍ഷിക്കും
.

സാധ്യപ്പെട്ടപേക്ഷിക്കുന്നവയെല്ലാം അവര്‍ നല്കുകയും ചെയ്യും. പാപത്തിന്റെ അശുദ്ധിയില്‍ നിന്ന് നീ ശുചിയാക്കപ്പെട്ടു കാണുമ്പോള്‍ വാനദൂതന്മാരെല്ലാവരും നിന്നെക്കുറിച്ച് വളരെ സന്തോഷിക്കും. മേലില്‍ പാപത്തില്‍ വീഴാതെ സൂക്ഷിക്കുക. എന്നാല്‍ സകല പാപപ്പൊറുതിയും മറിയം ഈശോയില്‍ നിന്ന് പ്രാപിച്ചുതരും. ഈശോയ്ക്കും മറിയത്തിനും ഉചിതമായ വണക്കം സമര്‍പ്പിക്കാനെന്ന നിയോഗത്തോടുകൂടെ അവരുടെ സന്നിധിയില്‍ നമസ്‌ക്കരിക്കുക. എന്നാല്‍ അവര്‍ നിന്നെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.