ലോകസമാധാനത്തിനായി വത്തിക്കാനില്‍ ഒക്ടോബര്‍ 27 ന് പ്രാര്‍ത്ഥനാദിനം

വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍ പാലസ്തീന്‍സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഒക്ടോബര്‍ 27 വെളളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥനാദിനമായി വത്തിക്കാന്‍ ആചരിക്കുന്നു. ഒക്ടോബര്‍ 18 ബുധനാഴ്ചയാണ് മാര്‍പാപ്പ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്തില്‍ സമാധാനം ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളെയും ഇതരമതസ്ഥരെയും പാപ്പ പ്രാര്‍ത്ഥനയ്ക്കായി ക്ഷണിച്ചു

. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരു മണിക്കൂര്‍ നേരമാണ് പ്രാര്‍ത്ഥന. യുദ്ധം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കില്ലെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ മരണവും നാശവുമാണ് യുദ്ധം വിതയ്ക്കുന്നതെന്നും വിദ്വേഷവും പ്രതികാരചിന്തയും വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ യുദ്ധം ഇടവരുത്തുകയുള്ളൂവെന്നും മുന്നറിയിപ്പ് നല്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.