വിശുദ്ധ ജെമ്മ ഗല്‍ഗാനിയെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

മൈഗ്രെയ്ന്‍ രോഗികളുടെയും ക്ഷയരോഗികളുടെയും മധ്യസ്ഥയാണ് വിശുദ്ധ ജെമ്മ ഗല്‍ഗാനി. യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും മധ്യസ്ഥയായും ജെമ്മയെ വണങ്ങുന്നു. ക്രിസ്തുവിന്റെ പീഡാസഹനങ്ങളോടുംദിവ്യകാരുണ്യത്തോടുമള്ള ഭക്തിയാണ് ജെമ്മയുടെ ആത്മീയതയുടെ അടിസ്ഥാനം. കാവല്‍മാലാഖമാരുടെയും പരിശുദ്ധ അമ്മയുടെയും പല ദര്‍ശനങ്ങളും ഈ വിശുദ്ധയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈശോയുടെ തിരുമുറിവുകള്‍ 1899 ജൂണ്‍ എട്ടിന് സ്വശരീരത്തില്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്. വിശുദ്ധ മേരി അലോക്കയും വ്യാകുലങ്ങളുടെ ഗബ്രിയേലും വിശുദ്്ധ ജെമ്മയ്ക്ക് രോഗസൗഖ്യം നല്കിയതായും ചരിത്രം പറയുന്നു. എന്നാല്‍ ജീവിതകാലത്ത് ജെമ്മയുടെ വിശ്വാസജീവിതവും ദര്‍ശനവും പലരും വിശ്വസിച്ചിരുന്നില്ല.

ഓ ക്രൂശിതനായ ഈശോയോ ഇതാ ഞാന്‍ എന്നെ അങ്ങയുടെ കുരിശിന്‍ചുവട്ടില്‍ സമര്‍പ്പിക്കുന്നു. എന്നെ ഒരിക്കലും തള്ളിക്കളയരുതേ എന്നായിരുന്നു ജെമ്മയുടെ എപ്പോഴത്തെയും പ്രാര്‍ത്ഥന.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.