ഭയപ്പെടേണ്ടെന്നേ, കര്‍ത്താവ് മുന്നിലുണ്ട്…

ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണോ,, നിര്‍ണ്ണായകമാണോ.. ഒരു ഇന്റര്‍വ്യൂവിന് പോവുകയാണോ..ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകുകയാണോ, സാമ്പത്തിക ഇടപാടു നടത്തേണ്ടതായിട്ടുണ്ടോ..വിവാഹമോ അല്ലെങ്കില്‍ അതുപോലെയുള്ള പ്രത്യേക സന്ദര്‍ഭങ്ങള്‍ ഇന്നേ ദിവസം ഉണ്ടാകുന്നുണ്ടോ.. പരീക്ഷയ്ക്ക് പോകുകയാണോ.. നിങ്ങള്‍ ഭയപ്പെടരുത്. കര്‍ത്താവ് നിനക്ക് മുന്‍പില്‍ പോകുന്നുണ്ട്. വെറുതെ പറയുന്നതല്ല വചനം സ്ഥിരീകരിക്കുന്ന കാര്യമാണ് അത്. വചനം നല്കുന്ന വാഗ്ദാനമാണ് അത്.

കര്‍ത്താവാണ് നിന്റെ മുമ്പില്‍ പോകുന്നത്. അവിടുന്ന് നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്ന് നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ട.( നിയമാവര്‍ത്തനം 31:8)

അതെ, ഈ വചനം ഹൃദിസ്ഥമാക്കൂ. ഇത് നിങ്ങളുടെ ഉള്ളില്‍ നിറയട്ടെ. ഭയപ്പെടാതെ പുറപ്പെട്ടോളൂ, തീരുമാനങ്ങളെടുത്തുകൊള്ളൂ.. കര്‍ത്താവ് മുമ്പേ പോകുന്നുണ്ട്.. പ്രാര്‍ത്ഥനാശംസകള്‍…



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.