ക്രിസ്തുവിന്റെ യഥാര്‍ത്ഥ തിരുമുഖത്തിന്റെ നാലു ചിത്രങ്ങള്‍

കത്തോലിക്കാസഭയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ വിശുദ്ധരും മിസ്റ്റിക്കുകളും ശാസ്ത്രീയ ഗവേഷണങ്ങളും എല്ലാം വെളിപ്പെടുത്തിയത് അനുസരിച്ച് നാം മനസ്സിലാക്കിയിരിക്കുന്ന യേശുവിന്റെ മുഖരൂപങ്ങളാണ് ഇത് ടൂറിനിലെ തിരുക്കച്ചയിലും വെറോണിക്കയുടെ തൂവാലയിലും പതിഞ്ഞിരിക്കുന്നതും ഇതേ മുഖംതന്നെയാണ്.

സഭ അംഗീകരിച്ച വെളിപാടുകളിലും പ്രത്യക്ഷീകരണങ്ങളിലുമെല്ലാം ഉളളതും ഇതേ മുഖം തന്നെയാണ്. ടൂറിനിലെ തിരുക്കച്ച യേശുവിനെ അടക്കം ചെയ്യാന്‍ ഉപയോഗിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. വെറോണിക്കയുടെ തൂവാലയുടെ രണ്ടു ഇമേജുകള്‍ യൂറോപ്പിലുണ്ട്. ഒന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും മറ്റൊന്ന് ഇറ്റലിയിലെ ബസിലിക്ക ഷ്രൈന്‍ ഓഫ്ദ ഹോളി ഫെയ്‌സിലും.

നോമ്പിന്റെ അഞ്ചാമത്തെ ഞായറാഴ്ചയില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈ തൂവാല പ്രദര്‍ശിപ്പിക്കാറുണ്ട്. വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഈ പ്രദര്‍ശനം ഉള്ളൂ.

വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ഈശോ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിശുദ്ധ നല്കിയ നിര്‍ദ്ദേശമനുസരിച്ച് ചിത്രകാരന്‍ വരച്ച ചിത്രത്തിലെ ഈശോയുടെ മുഖവും മേല്‍പ്പറഞ്ഞവയ്ക്ക് സദൃശ്യമായിരുന്നു.

ഈശോയുടെ തിരുമുഖം നമുക്ക് ആരാധിച്ചുവണങ്ങാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.