യേശുവിന്റേതായി സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യവാക്യം ഏതാണെന്ന് അറിയാമോ?

യേശുവിന്റേതായി സുവിശേഷത്തില്‍ നിരവധി വാക്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യേശുവിന്റെ വാക്കായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യവാക്യം ഏതാണ്.? പെട്ടെന്ന് ഓര്‍മ്മവരുന്നില്ല അല്ലേ,പറയാം.

വിശുദ്ധ ലുക്കായുടെ സുവിശേഷത്തിലെ രണ്ടാം അധ്യായം 49 ാം വാക്യമാണ് അത്.

നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ എന്ന ചോദ്യമാണ് യേശുവിന്റേതായി വിശുദ്ധ ഗ്രന്ഥത്തില്‍ ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ബാലനായ യേശുവിനെ ജെറുസലേമിലെ പെസഹാതിരുനാളിന് കൊണ്ടുപോയി മടങ്ങുന്നവഴിക്ക് കാണാതെപോകുകയും തിരികെ ദേവാലയത്തിലേക്ക് ജോസഫും മറിയവും എത്തുകയും ചെയ്യുമ്പോഴാണ് ഉപാധ്യായന്മാരുടെ ഇടയിലിരുന്ന് അവരോട് ചോദ്യങ്ങള്‍ ചോദിക്കുന്ന യേശു ഈ ചോദ്യം തന്റെ അമ്മയോട് ചോദിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.