ഇന്ന് ആഗോള ഉപവാസ പ്രാര്‍ത്ഥനാദിനം

വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിക്കാനും സമാധാനം പുന:സ്ഥാപിക്കപ്പെടാനുമായി ഇന്ന് ഒക്ടോബര്‍ 27 വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം നടത്തിയിരിക്കുന്നത്.

ഇന്നേദിവസം വൈകുന്നേരം ആറു മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ നടത്തും. ഒക്ടോബര്‍ 25 ന് നടന്ന പൊതുദര്‍ശനവേളയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനാദിനത്തെക്കുറിച്ച് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.