വിധി ദൈവത്തിന് വിട്ടുകൊടുക്കുക, ദൈവത്തിന്റെ വിധിയും മനുഷ്യന്റെ വിധിയും തമ്മില്‍ വ്യത്യാസമുണ്ട്

മറ്റുള്ളവരെ അവരുടെ ശരിതെറ്റുകള്‍ കണക്കിലെടുക്കാതെ വിധിക്കാനുളള പ്രവണത നമ്മളിലെല്ലാവരുമുണ്ട്. നമ്മുടെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും ഈ വിധികല്പിക്കലുകള്‍. അതില്‍ശരിയെത്രയുണ്ടെന്ന് പലരുംഅന്വേഷിക്കാറില്ല. മനുഷ്യരുടെഇത്തരത്തിലുള്ള അന്ധമായ വിധിതീര്‍ക്കലുകള്‍ക്കെതിരെ ശക്തമായ സ്വരത്തിലാണ് ഈശോതാക്കീത്‌നല്കുന്നത്.യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ നമുക്ക് ഇതേക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നുണ്ട്.

ഈശോയുടെ വാക്കുകള്‍ ഇപ്രകാരമാണ്.

മനുഷ്യര്‍ക്ക് വിധിക്കാനാവില്ല. വിധി ദൈവത്തിന്റേതാണ്. മനുഷ്യന്‍ വിധിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതിനടിസ്ഥാനംഉള്‍പ്പകയും വെറുപ്പുമായിരിക്കും. ഒരിക്കലും ആരെയും വിധിക്കരുത്. അത് ദൈവത്തിനായിവിട്ടേക്കണം. മറ്റുള്ളവരെ ശ്രദ്ധിക്കുമ്പോള്‍ അവരെ ഏതെങ്കിലും വിധത്തില്‍ സഹായിക്കേണ്ടതായ ആവശ്യമുണ്ടോ എന്നാണ്‌നോക്കേണ്ടത്. അവരെ ദൈവത്തിന്റെ അരികിലേക്ക് ആനയിക്കാന്‍ എന്തെങ്കിലും അവസരമുണ്ടോ എന്നും ശ്രദ്ധിക്കണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.