പാപം ചെയ്യാനും അധപ്പതിക്കാനും കാരണം നാവാണെന്ന് അറിയാമോ?

മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥവാക്കിനും വിധിദിവസത്തില്‍ കണക്ക്‌കൊടുക്കേണ്ടിവരും. നിന്റെ വാക്കുകളില്‍ നീ നീതികരിക്കപ്പെടും. നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കുകയും ചെയ്യും എ്ന്നാണ് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അതായത് മനുഷ്യന്‍ വിധിക്കപ്പെടുന്നതിന് കാരണം അവന്റെ നാവാണ്. അവന്റെ സംസാരമാണ്. മനുഷ്യന്‍ അധപ്പതിക്കാനും പാപം ചെയ്യാനും കാരണമായിരിക്കുന്നത് നാവാണ്.

ഇത്തരമൊരു തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ സംസാരത്തില്‍ നാം വിവേകമുള്ളവരായിരിക്കുകയുള്ളൂ. നാവിനെ സശ്രദ്ധം വിനിയോഗിക്കാനും കഴിയൂ. അതുകൊണ്ടാണ് വചനം ഇങ്ങനെയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക.വായ്ക്ക് വാതിലും പൂട്ടും നിര്‍മ്മിക്കുക. നിനക്കുവേണ്ടി പതിനായിരങ്ങളുടെ മുമ്പില്‍ ചെന്ന് വീഴാതിരിക്കണമെങ്കില്‍ നാവ് കൊണ്ട് തെറ്റ് ചെയ്യാതിരിക്കുക. നാവ് കൊണ്ട്പ്രഹരിച്ചാല്‍ അസ്ഥികള്‍ തകരും വാള്‍തല അനേകരെ വീഴ്ത്തിയിട്ടുണ്ട്. നാവ് കൊണ്ട് വീഴ്ത്തപ്പെട്ടവര്‍ അതില്‍ ഏറെയാണ്.

നാവിനെ നമുക്ക് നിയന്ത്രിക്കാം. അങ്ങനെ പാപത്തില്‍ നിന്ന് ഓടിയകലാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.