ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് എവിടെയാണെന്നറിയാമോ?

ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് ഏത് രാജ്യത്താവും? വല്ലാത്ത ചോദ്യം തന്നെ അല്ലേ. പല പല രാജ്യങ്ങളുടെയും പേരുകള്‍നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്നുണ്ടാവും.

സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസേര്‍ച്ച് ഇന്‍ ദ അപ്പോസ്‌തോലേറ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച ലോകത്തില്‍ ഏറ്റവും കൂടുതല്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് നൈജീരിയായിലാണ്.

സര്‍വ്വേയില്‍ പങ്കെടുത്ത 94 ശതമാനം കത്തോലിക്കരും പറയുന്നത് തങ്ങള്‍ ആഴ്ചതോറുമോ എല്ലാദിവസവുമോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നുവെന്നാണ്. കെനിയായില്‍ ഇത് 73 ഉം ലെബനോനില്‍ 69 ഉം ശതമാനമാണ്.

ഫിലിപ്പൈന്‍,സ്, കൊളംബിയ, പോളണ്ട്, ഇക്വഡോര്‍ എന്നിവിടങ്ങളാണ് പുറകിലുള്ളത്, ഇവ യഥാക്രമം 56, 54, 52, 50 ശതമാനം വീതമാണ്. യുകെയില്‍ ഇത് 25 ശതമാനമാണ്.

സുരക്ഷിത കത്തോലിക്കരായി ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഈ കണക്കുകള്‍ വലിയൊരു വെല്ലുവിളിയാണ്. പറയത്തക്ക മതപീഡനമോ പ്രശ്‌നങ്ങളോ ഇല്ലാതിരുന്നിട്ടും നമ്മളില്‍ എത്രപേര്‍ നിത്യവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ട്?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.