മാതാവിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

മാതാവിനെക്കുറിച്ച് പല കാര്യങ്ങളും നമുക്കറിയാം. എന്നാല്‍ ഇവിടെ പരാമര്‍ശിക്കുന്ന പലകാര്യങ്ങളും ചിലപ്പോള്‍ ചിലര്‍ക്കെങ്കിലും അറിഞ്ഞുകൂടാത്തവയായിരിക്കും. അത്തരം ചില കാര്യങ്ങള്‍ മാതാവിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ജപമാലയ്ക്ക് ശേഷം ലുത്തീനിയ നാം ചൊല്ലാറുണ്ടല്ലോ.

ഈ ലുത്തീനിയ രചിച്ചത് വി. ലോറന്‍സ് ബാന്‍സിസിയാണ്. മാതാവിന് പല വിശേഷണങ്ങളും നാം നല്കാറുണ്ട്. അതില്‍ ഒന്നാണ് പരിശുദ്ധാത്മാവി്‌ന്റെ മണവാട്ടി എന്ന വിശേഷണം. ഇങ്ങനെയൊരു വിശേഷണം മറിയത്തിന് നല്കിയത് വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയാണ്. എന്നാല്‍ മറിയത്തെ സ്വര്‍ഗ്ഗവാതില്‍ എന്ന് വിളിച്ചത് വിശുദ്ധ അപ്രേം ആണ്.

പേരു പറയാതെ മാതാവിനെ യേശുവിന്റെ അമ്മ എന്ന് വിശേഷിപ്പിക്കുന്ന സുവിശേഷകന്‍ വിശുദ്ധ യോഹന്നാനാണ്. പക്ഷേ മത്തായി സുവിശേഷകന്‍ മറിയത്തെ വിളിക്കുന്നതാവട്ടെ ക്രിസ്തുവിന്റെ അമ്മയെന്നും.

പരിശുദ്ധ കന്യാമറിയം സഭയുടെ മാതാവാണെന്ന് ആദ്യമായി പഠിപ്പിച്ചത് വിശുദ്ധ ആല്‍ബര്‍ട്ടാണ്. പരിശുദ്ധ മറിയത്തിന്റെ സമര്‍പ്പണതിരുനാള്‍ നാം കൊണ്ടാടുന്നത് നവംബര്‍ 21 നാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.