ചാലക്കുടി സെന്റ് ആന്റണീസ് കപ്പേളയിലെ രൂപക്കൂട് തകര്‍ത്ത നിലയില്‍

ചാലക്കുടി: ചാലക്കുടി കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേളയിലെ രൂപക്കൂട് തകര്‍ത്ത നിലയില്‍. രൂപക്കൂടിന്റെ ചില്ലാണ് സാമൂഹികവിരുദ്ധര്‍ തകര്‍ത്തത്. കപ്പേളയ്ക്ക് മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന രൂപക്കൂടിന്റെ ചില്ലാണ് തകര്‍ത്തത്.

ഞായറാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഇതിന് മുമ്പ് മൂന്നുതവണ ഇതേ രൂപക്കൂടിന്റെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. കൂടപ്പുഴ നിത്യസഹായ മാതാ ദേവാലയത്തിന്റെ കീഴിലുള്ളതാണ് കപ്പേള.

ചാലക്കുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.