കൂടത്തായി; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കോടഞ്ചേരി ഫൊറോന വികാരി

കോടഞ്ചേരി: കൂടത്തായി കൊലപാതകപരമ്പരയില്‍ പോലീസ് കുറ്റക്കാരിയെന്ന് കണ്ടെത്തിയ ജോളിയെ മതാധ്യാപികയും പള്ളിഭക്തസംഘടനയിലെ ഭാരവാഹിയും സ്ഥിരം ധ്യാനങ്ങളില്‍ പങ്കെടുക്കുന്ന ആളുമായി മുഖ്യധാരാമാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ പറഞ്ഞുപരത്തുന്ന പ്രസ്താവനകള്‍ക്കെതിരെ കോടഞ്ചേരി വികാരി ഫാ.തോമസ് നാഗപറമ്പില്‍ പ്രസ്താവന പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷമായി കോടഞ്ചേരി ഇടവകാംഗമായ ജോളിയുടെ ആത്മീയ ജീവിതത്തെ സംബന്ധിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെയാണ് പ്രസ്താവന.

പള്ളി തിരുകര്‍മ്മങ്ങളിലെ നിത്യപങ്കാളിയും മതാധ്യാപികയും ആയി ജോളിയെ ചിത്രീകരിക്കുന്നത് പൂര്‍ണ്ണമായും വ്യാജമാണെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ സൃഷ്ടിച്ചു നടത്തുന്ന മുതലെടുപ്പുകാര്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. മുമ്പ് കൂടത്തായി പളളി നേതൃത്വവും ജോളിയുടെ ആത്മീയജീവിതത്തെക്കുറിച്ച് പരക്കുന്ന വ്യാജപ്രചരണങ്ങളെ തള്ളി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.