‘മുസ്ലീം നാമധാരികളായ സാമൂഹ്യദ്രോഹികള്‍ക്കെതിരെ മുസ്ലിം സമുദായം ഒറ്റക്കെട്ടായി മുന്നോട്ടുവരുവാന്‍ തയ്യാറാകണം’

പാലക്കാട് : കോഴിക്കോട് ഒരു കോച്ചിംഗ് സെന്റെറിലെ ഒരു ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി, പീഡിപ്പിച്ച ശേഷം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും വധ’ീഷണി മുഴക്കുകയും ചെയ്ത സം’വത്തില്‍, നിയമനടപടികള്‍ സ്വീകരിക്കുന്നതിലുണ്ടായ പോലീസ് അലംഭാവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി ശക്തമായി പ്രതിഷേധിച്ചു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി പരാതി നല്കുകയും മജിസ്‌ട്രേറ്റിന് മുമ്പില്‍ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തതിനുശേഷം മാസങ്ങളായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് അധികാരികള്‍ അലംഭാവം തുടരുകയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട പോലീസിന്റെ നിഷ്‌ക്രിത്വം അങ്ങേയറ്റം ദൗര്‍’ഭാഗ്യകരമാണ്. പോലീസിന്റെ ‘ഭാഗത്തുനിന്നും ഉണ്ടായ കൃത്യവിലോപത്തെക്കുറിച്ചും അലംഭാവത്തെക്കുറിച്ചും അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദ്വോഗസ്ഥര്‍ക്കെതിരെ അതികഠിനമായ ശിക്ഷണനടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മതപരിവര്‍ത്തനം എന്ന ലക്ഷ്യത്തിനുവേണ്ടി നിഷ്‌കളങ്കരായ പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്നത് വികലമായ വ്യക്തിത്വത്തിന് ഉടമകളായിട്ടുള്ളവരാണ്. എന്നാല്‍ കോഴിക്കോട് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ലൈംഗിക പീഡനത്തെ ഒറ്റപ്പെട്ട ഒരു സം’വമായി കണക്കാക്കാന്‍ കഴിയില്ല. കേരളത്തിലും ഭ’ാരതത്തിന്റെ വിവിധ ഭ’ാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ഇത്തരം നീചവും പൈശാചികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ആരൊക്കെയാണെന്ന് സമഗ്രവും കാര്യക്ഷമവുമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിനുള്ള അലംഭാവം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും മുസ്ലീം സമുദായത്തിന്റെ മേല്‍ ആരോപിക്കുന്നത് ഉചിതമല്ല. എന്നാല്‍ മുസ്ലീം നാമധാരികളായ ഇത്തരം സാമൂഹ്യദ്രോഹികള്‍ക്കെതിരെ മുസ്ലിം സമുദായം ഒറ്റക്കെട്ടായി മുന്നോട്ടുവരുവാന്‍ തയ്യാറാകണം. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന് അത്യന്തം ഭ’ീഷണിയായ ഇത്തരം പ്രവര്‍ത്തനങ്ങളെ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, രൂപത ട്രഷറര്‍ മാത്യു കല്ലടിക്കോട്, സെക്രട്ടറിമാരായ അഡ്വ. റെജിമോന്‍ ജോസഫ്, അഡ്വ. ബോബി പൂവ്വത്തിങ്കല്‍, ജോസ് വടക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.