മക്കളെ ഭയന്ന് മാതാപിതാക്കള്‍ കഴിയേണ്ട സാഹചര്യമാണ് ഇന്നുള്ളത്

തിരുവനന്തപുരം: മക്കളെ ഭയന്നാണ് ഇന്ന് പല മാതാപിതാക്കളും ജീവിക്കുന്നതെന്ന് തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം.

ആഗ്രഹങ്ങള്‍ സാധിച്ചുതന്നില്ലെങ്കില്‍ ആത്മഹത്യാഭീഷണി മുഴക്കുന്ന മക്കളും അത് ഭയന്ന് എന്തും സാധിച്ചുകൊടുക്കുന്ന മാതാപിതാക്കളും. മക്കളുടെയിടയില്‍ മാതാപിതാക്കള്‍ പല കാര്യങ്ങളിലും അറച്ചുനില്ക്കുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ മറ്റ് പലര്‍ക്കും കഴിയുന്നത്. കെആര്‍എല്‍സിസിയുടെ മുപ്പത്തിനാലാമത് ജനറല്‍ അസംബ്ലിയുടെ സമാപനത്തോട് അനുബന്ധിച്ചുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.

മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് വേണ്ടത്രശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍്തഥികളെ വിദ്യാര്‍ത്ഥികളായി കണ്ട് അവരെ അച്ചടക്കത്തോടെ നേരായരീതിയില്‍ പരിശീലിപ്പിക്കുന്ന സംവിധാനം ഇവിടെ ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.