ഈശോയെ കാത്തിരിക്കുന്ന മാതാവിന്റെ ഈ രൂപത്തിന്റെ കഥ അറിയാമോ?

ലെബനോന്‍ ജനത പരിശുദ്ധ കന്യാമറിയത്തോട് അത്യധികം ഭക്തിയുള്ളവരാണ്. തങ്ങളുടെ രാജ്യത്തിന്റെ മാധ്യസ്ഥയായിട്ടാണ് അവര്‍ പരിശുദ്ധ അമ്മയെ വണങ്ങുന്നതും സ്വീകരിച്ചിരിക്കുന്നതും. ഈശോയൊടൊത്ത് മാതാവ് ലെബനോന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നതാണ് വിശ്വാസം. വിശുദ്ധ മത്തായിയുടെ സുവിശേഷം (15:21) രേഖപ്പെടുത്തുന്നതുപോലെ ഈശോ ടയറിലേക്കും സീദോനിലേക്കും പോയപ്പോള്‍ അവിടുത്തെ മടങ്ങിവരവ് കാത്ത് മാതാവ് ഇരുന്നിരുന്നുവെന്നും അതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് കാത്തിരിക്കുന്ന മാതാവിന്റെ രൂപം ഇവിടെ സ്ഥാപിച്ചതെന്നുമാണ് പാരമ്പര്യം.

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വിശുദ്ധ ഹെലനേയാണ് മൂന്നുറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊരു രൂപം സ്ഥാപിക്കാന്‍ കാരണമായത്. ഇന്ന് ആ സ്ഥലം കാത്തിരിക്കുന്ന മാതാവിന്റെ ദേവാലയം എന്നാണ് അറിയപ്പെടുന്നത്.

മെല്‍ക്കൈറ്റ് കത്തോലിക്കര്‍ക്കാണ് ആ ദേവാലയത്തിന്റെ ചുമതലയുള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.