നോമ്പുകാലം ക്രിസ്തുവിലേക്ക് അടുക്കാനുള്ള അവസരങ്ങളാണ്. എന്നാല്‍ നാം അത് ഫലപ്രദമായി വിനിയോഗിക്കേണ്ടിയിരിക്കുന്നു. എങ്ങനെയാണ് നോമ്പുകാലത്തിലൂടെ നമുക്ക് ക്രിസ്തുവിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിയുന്നത്.ചില നിര്‍ദ്ദേശങ്ങള്‍ പറയാം.
- ദിവസവും വിശുദ്ധ കുര്‍ബാനയിലോ ആരാധനയിലോ പങ്കെടുക്കുക
- ഓരോ ദിവസവും ഓരോ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക
- ഓരോ ദിവസവും വിശുദ്ധ കുര്‍ബാനയിലെ സുവിശേഷഭാഗങ്ങള്‍ വായിക്കുക
- ജപമാലയോ കരുണക്കൊന്തയോ ചൊല്ലുക
- മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ നടത്തുകയോ നൊവേന ആരംഭിക്കുകയോ ചെയ്യുക
- കുരിശിന്റെ വഴി പ്രാര്‍ത്ഥന ചൊല്ലുക