കൊല്ലം രൂപത മുന്‍ ബിഷപ് ഡോ. ജോസഫ് ജി ഫെര്‍ണാണ്ടസിന്റെ കബറടക്കം ഇന്ന്

കൊല്ലം: കൊല്ലം രൂപത മുന്‍ ബിഷപ് ഡോ.ജോസഫ് ജി ഫെര്‍ണാണ്ടസിന്റെ കബറടക്കം ഇന്ന് രാവിലെ പ്ത്തിന് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി മുഖ്യകാര്‍മ്മികനായിരിക്കും.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്നായിരുന്നു അന്ത്യം. 98 വയസായിരുന്നു. കൊല്ലം രൂപതയുടെ രണ്ടാമത് തദ്ദേശീയ മെത്രാനായിരുന്നു.

കരുനാഗപ്പള്ളി പണ്ടാരത്തുരുത്തില്‍ ഗബ്രിയേല്‍ ഫെര്‍ണാണ്ടസ്-ജോസഫീന ദമ്പതികളുടെ മകനായി 1925 സെപ്തംബര്‍ 16 നായിരുന്നു ജനനം. 1949 മാര്‍ച്ച് 19 ന് പൗരോഹിത്യം സ്വീകരിച്ചു. 1978 മാര്‍ച്ച് 30 ന് കൊല്ലംരൂപതാ ബിഷപ്പായി. 2001 ഡിസംബര്‍ 15 വരെ രൂപതയുടെ ഇടയനായിരുന്നു.ഡിസംബര്‍ 16 ന് ഔദ്യോഗികമായിവിരമിച്ചു.

കെസിബിസി വൈസ് ചെയര്‍മാന്‍,സിബിസിഐ ഹെല്‍ത്ത്കമ്മീഷന്‍ ചെയര്‍മാന്‍, ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി എപ്പിസ്‌ക്കോപ്പല്‍ കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.