വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയും കൂരിയ അംഗങ്ങളും നോമ്പുകാല ധ്യാനത്തില്‍. ധ്യാനം വെള്ളിയാഴ്ച സമാപിക്കും. കര്‍ദിനാള്‍ കന്താലമെസെയാണ് ധ്യാനം നയിക്കുന്നത്. നോമ്പുകാലത്തില്‍ പ്രത്യേകമായും ജൂബിലിക്കുവേണ്ടി ഒരുങ്ങുന്ന കാലഘട്ടത്തില്‍ ദൈവികസാന്നിധ്യം തിരിച്ചറിയാനും പ്രാര്‍ത്ഥിക്കാനും നോമ്പുകാലധ്യാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ആഹ്വാനം ചെയ്തിരുന്നു. ധ്യാനത്തോട് അനുബന്ധിച്ച് കര്‍ദിനാള്‍ കന്തലാമെസെയുടെ ഒരു മിനിറ്റ് നേരം നീണ്ടുനില്ക്കുന്ന വീഡിയോയും വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്.
ഒരു ദിവസം മുഴുവന്‍ കര്‍ത്താവിനോടൊപ്പം ആയിരിക്കാനും ആത്മാവിന് ഉന്മേഷം നല്കുവാനും കഴിയുന്ന ഒരു മിനിറ്റ് വീഡിയോയാണ് ഇത്.