നോമ്പുകാലത്ത് എല്ലാവരും പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തിലേക്ക് തിരികെ വരണം

വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് എല്ലാവരും പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തിലേക്ക് തിരികെവരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുക്ക് നമ്മിലേക്ക് തന്നെ നോക്കാനും നമ്മുടെ ആഴമേറിയ ആഗ്രങ്ങളും വിഷമങ്ങളും ബലഹീനതകളും പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന് സമര്‍പ്പിക്കാനുള്ള സമയമാണ് ഇതെന്നും പാപ്പ പറഞ്ഞു. വിഭൂതി ബുധനാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

നാം ധരിച്ചിരിക്കുന്ന മുഖംമൂടികള്‍ മാറ്റം ചെയ്യാനാണ് കര്‍ത്താവ് നമ്മെ വിളിക്കുന്നത്. അവിടുത്തേക്ക് നമ്മെ വിശുദ്ധീകരിക്കാന്‍ കഴിയും. അതിന് ആദ്യം ചെയ്യേണ്ടത് നാം ആരാണെന്ന് മനസ്സിലാക്കുകയാണ്, ദൈവം സ്‌നേഹിക്കുന്ന പൊടിയാണ് നമ്മള്‍. പാപത്തിന്റെ ചാരത്തില്‍ നിന്ന് വീണ്ടും ജനിക്കാനും ക്രിസ്തുവിലും പരിശുദ്ധാത്മാവിലും പുതിയ ജീവിതം നയിക്കാനുംനമുക്ക് കഴിയുന്നതിനെയോര്‍ത്ത് ദൈവത്തിന് നാം നന്ദിപറയണം.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കര്‍ദിനാള്‍മാരും വൈദികരും നടത്തിയ ചെറുപ്രദക്ഷിണവുമുണ്ടായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രദക്ഷിണത്തില്‍ പങ്കെടുത്തില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.