ജീവിതഭാരത്താല്‍ വലയുന്നവരേ, ഈ തിരുവചനം ഏറ്റുപറഞ്ഞ് സ്വസ്ഥരാകൂ

എന്തുമാത്രം ഭാരങ്ങളാണ് നാം ഓരോരുത്തരുടെയും ചുമലുകളില്‍ അല്ലേ? ജോലിഭാരം, കുടുംബഭാരം, സാമ്പത്തികബുദ്ധിമുട്ടുകളുടെ ഭാരം.. രോഗപീഡനങ്ങളുടെ ഭാരം,ആരൊക്കെയോ ചേര്‍ന്നു നമ്മുടെ ചുമലിലേക്ക് എടുത്തുവച്ച മററനേകം ഭാരങ്ങള്‍.. ഇതിനിടയില്‍ കേവലം മനുഷ്യരെന്ന നിലയില്‍ ഒരുവട്ടമെങ്കിലും നാം പറഞ്ഞുപോയിട്ടില്ലേ ദൈവമേ ഞാന്‍ മടുത്തു.. കര്‍ത്താവേ ഇനിയും ഇത് ചുമക്കാന്‍ എന്നെക്കൊണ്ടാവില്ല എന്ന്.. നമുക്ക് നമ്മുടെ കഴിവുകൊണ്ട് ഒരു ഭാരവും ചുമക്കാനാവില്ല.

സ്വന്തം കഴിവുകൊണ്ട് ഭാരം ചുമക്കാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതാണ് നമ്മുടെ ഏറ്റവും വലിയ ബലഹീനതയും കുറവും. നാം സ്വയം വഹിക്കുന്നതുകൊണ്ടാണ് ഓരോ ഭാരങ്ങളും നമ്മുക്ക് അസഹനീയമായിത്തോന്നുന്നത്. പകരം നമമുടെ ഭാരങ്ങള്‍ ദൈവത്തിന് കൊടുക്കുക. അപ്പോള്‍ ആ ഭാരങ്ങളെല്ലാം ലഘുവായി ത്തീരും. ഇവിടെയാണ് മത്താ 11:28-29 തിരുവചനം നമ്മുടെ ആശ്വാസമായി മാറുന്നത്. ഈ വചനം നമുക്കേറ്റുപറഞ്ഞ് ഭാരങ്ങളെല്ലാം ഈശോയ്ക്ക് കൊടുക്കാം.

അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായനിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍ അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.