ഈശോയേ എന്റെ ഈശോയേ.. ആത്മാനുതാപത്തിന്റെ ശീലുകളുമായി ഗോഡ്‌സ് മ്യൂസിക്

നിരവധി ലളിതസുന്ദര ക്രൈസ്തവഭക്തിഗാനങ്ങളിലൂടെ ക്രൈസ്തവവിശ്വാസികളെ ദൈവസ്‌നേഹാനുഭവത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഗോഡ്‌സ് മ്യൂസിക്കിന്റെ പുതിയ ഗാനം റീലിസ് ചെയ്തു.

ഗോഡ്‌സ് മ്യൂസിക്ക് വഴി പുറത്തിറങ്ങിയിരിക്കുന്ന ഗാനങ്ങള്‍ ആസ്വദിച്ചിട്ടുള്ള ശ്രോതാക്കളെ തെല്ലും നിരാശരാക്കാത്തതും അവരുടെ പ്രതീക്ഷ നിലനിര്‍ത്തുന്നതുമായ ഗാനമാണ് ഇത്തവണത്തേതും. ആത്മാനുതാപത്തിലേക്കും പശ്ചാത്താപത്തിലേക്കുമാണ് ഈ ഗാനം ശ്രോതാക്കളെ കൊണ്ടുപോകുന്നത്.

പാപിയാണെന്നും നീചനാണെന്നുമുള്ള ഏറ്റുപറച്ചില്‍ കുമ്പസാരത്തിന്റെ സ്വഭാവമുള്ളതാണ്. ഹൃദയങ്ങളില്‍ വലിയ തോതിലുളള പരിവര്‍ത്തനം സൃ്്ഷ്ടിക്കാന്‍ ഈ ഗാനത്തിന് കഴിയുമെന്നത് ഉറപ്പാണ്.

എസ് തോമസ് & ലിസി സന്തോഷ് ടീമിന്റേതാണ് രചനയും സംഗീതവും. സഹോദരവൈദികരായ ഫാ. വിപിന്‍ കുരിശുതറയും ഫാ. വിനില്‍ കുരിശുതറയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രിന്‍സ് ജോസഫ് നിര്‍വഹിച്ചിരിക്കുന്ന ഓര്‍ക്കസ്‌ട്രേഷനുംമികച്ച നിലവാരം പുലര്‍ത്തുന്നു.

ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ കൊടുക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.