മെക്‌സിക്കോയില്‍ ചുഴലിക്കാറ്റ് നാശം വിതച്ചു, പക്ഷേ ഗാഡ്വെലൂപ്പെ മാതാവിന്റെ രൂപം സുരക്ഷിതം

മെക്‌സിക്കോ: മെക്‌സിക്കന്‍ സംസ്ഥാനമായ ഗ്വെറേറായിലും അകാപുല്‍കോയിലും വീശിയടിച്ച ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചപ്പോഴും ഗ്വാഡലൂപ്പെ മാതാവിന്റെ രൂപത്തിന് മാത്രം കേടുപാടുകള്‍ സംഭവിച്ചില്ല. മണിക്കൂറില്‍ 200 മൈല്‍ വീശിയടിച്ച ചുഴലിക്കാറ്റ് ഒക്ടോബര്‍ 25 നാണ് ഉണ്ടായത്. 46 പേര്‍ മരണമടഞ്ഞിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞു. അകാള്‍പുള്‍കോയിലെ പസഫിക് തീരത്തുള്ള 148 അടി ഉയരമുള്ള ലാക്യുബ്രാഡ പാറയിലാണ് ഗ്വാഡെലൂപ്പെ മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്.

2022 ല്‍ ഫാ. ചാവേസാണ് ഇവിടെ മാതാവി്‌ന്റെ രൂപം സ്ഥാപിച്ചത്. പാറക്കെട്ടിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ ഈ രൂപത്തിന് കേടുപാടുകള്‍ സംഭവിക്കാത്തത് വലിയൊരു അത്ഭുതമായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. മാതാവിന്റെ രൂപം അലങ്കരിക്കുന്ന ചില ലൈറ്റുകള്‍ മാത്രമാണ് നശിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.