പനക്കലച്ചൻ നയിക്കുന്ന ലണ്ടൻ റീജണൽ കൺവെൻഷൻ 24 ന്; അനുഗ്രഹപ്പേമാരിക്ക് ഒരുങ്ങി റെയിൻഹാം ലാസലൈറ്റ്‌ ദേവാലയം


ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഒരുക്കുന്ന മൂന്നാമത് ബൈബിൾ കൺവെൻഷനുകൾ ഒക്ടോബർ 22 മുതൽ എട്ടു റീജണുകളിലായി നടത്തപ്പെടുന്നു. ബൈബിൾ കൺവെൻഷന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ള ലണ്ടൻ റീജണൽ കൺവെൻഷൻ ഒക്ടോബർ 24 ന് വ്യാഴാഴ്ച നടക്കും. ലണ്ടനിലെ റെയിൻഹാമിൽ ഔർ ലേഡി ഓഫ് ലാസലൈറ്റ് ദേവാലയത്തിലും, പള്ളിയുടെ ഹാളുകളിലുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 

ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഒക്ടോബർ 24 ന് വ്യാഴാഴ്ച രാവിലെ 9:30 ന് ലോകമെമ്പാടും കൊന്തമാസമായി ആചരിക്കുന്ന മാതൃ പ്രഘോഷണ നിറവിൽ പരിശുദ്ധ ജപമാല സമർപ്പിച്ചുകൊണ്ട് ആരംഭിക്കുന്നതാണ്. വൈകുന്നേരം അഞ്ചു മണിവരെയാണ് കൺവെൻഷൻ.

ഫാ. ജോർജ്ജ് പനക്കലാണ് ബൈബിൾ കൺവെൻഷനുകൾക്കു നേതൃത്വം നൽകുന്നത്.   വിൻസൻഷ്യൻ കോൺഗ്രിഗേഷൻ ടീമിന്റെ അഭിഷിക്തരായ ഫാ.ജോസഫ് എടാട്ട്, ഫാ. ആന്റണി പറങ്കിമാലിൽ എന്നിവരുടെ അനുഗ്രഹീത ശുശ്രുഷകൾകൂടി അനുഭവിക്കുവാനുള്ള അവസരവും കണ്‍വന്‍ഷനിലുണ്ട്. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേകമായി ഒരുക്കുന്ന ആത്മമീയ ശുശ്രുഷകൾക്കു ഡിവൈൻ ടീം നേതൃത്വം നൽകും.

ബൈബിൾ കൺവെൻഷന്റെ വിജയത്തിനായി ലണ്ടൻ റീജണിൽ ഉടനീളം നടത്തപ്പെടുന്ന മദ്ധ്യസ്ഥ പ്രാർത്ഥനകളും, ഉപവാസങ്ങളും, അഖണ്ഡ ജപമാലകളും, വിശുദ്ധ കുർബ്ബാനകളുമായി ഈശ്വര ചൈതന്യ പൂരിതമാവുന്ന ലണ്ടൻ കൺവെൻഷൻ വലിയ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുമ്പോൾ അതിനു നേർസാക്ഷികളാവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ലണ്ടൻ റീജണിൽ മുഴുവൻ വിശ്വാസികൾക്കും ഇതൊരു സുവർണ്ണാവസരം ആവുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ പ്രതീക്ഷിക്കുന്നു.
 


ഏവരെയും സ്നേഹ പൂർവ്വം കൺവെൻഷനിലേക്കു ക്ഷണിക്കുന്നതായും ധ്യാനം അനുഗ്രഹദായകമാട്ടെയെന്നു ആശംശിക്കുന്നതായും സംഘാടക സമിതിക്കുവേണ്ടി കോർഡിനേറ്റർ ഫാ. ജോസ് അന്ത്യാംകുളം (07472801507), ചാപ്ലൈൻമാരായ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ഹാൻസ് പുതുക്കുളങ്ങര, ഫാ.തോമസ് എടാട്ട്, ഫാ.സാജു പിണക്കാട്ട് എന്നിവർ അറിയിച്ചു.

ഫാ. ജോസ് അന്ത്യാംകുളം (07472801507)

പള്ളിയുടെ വിലാസം. 
Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.