ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഇദ്ദേഹം ദിവസം രണ്ടുതവണ ജപമാല ചൊല്ലും

ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് പ്രകാരം വെനിസ്വേലക്കാരനായ ജുവാന്‍ വിസെന്റെ പെരെസ് മോറ ആണ് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി. മെയ് 27 ന് അദ്ദേഹം 114 വയസ് പൂര്‍ത്തിയാക്കി. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഏഴു പേരടങ്ങുന്ന ലിസ്റ്റിലേക്കാണ് ജൂവാന്‍ നടന്നുകയറിയിരിക്കുന്നത്.

തന്റെ ആയുര്‍ദൈര്‍ഘ്യത്തിന്റെ രഹസ്യമായി അദ്ദേഹം അദ്ദേഹം വെളിപെടുത്തുന്നത് ദൈവത്തോടുള്ള സ്‌നേഹവും അവിടുത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നുവെന്നതുമാണ്. കൂടാതെ കഠിനാദ്ധ്വാനം, രാത്രികാലങ്ങളില്‍ നേരത്തെയുളള കിടപ്പ്, ശരിയായവിശ്രമം എന്നിവയും. ഇതോടൊപ്പം അദ്ദേഹം പറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.

പരിശുദ്ധ അമ്മയോടുളള സ്‌നേഹം. പരിശുദ്ധ അമ്മയോടുള്ള ഈ സ്‌നേഹത്തെ പ്രതി ദിവസം രണ്ടുനേരം അദ്ദേഹം ജപമാല ചൊല്ലിപ്രാര്‍ത്ഥിക്കുന്നുണ്ട്. എല്ലാനേരവും ഇദ്ദേഹത്തിന്റെ കൈകളില്‍ ജപമാലയുമുണ്ട്. സന്ധ്യാപ്രാര്‍ത്ഥനകളില്‍ പോലും നേരേ ചൊവ്വേ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാത്ത നമുക്ക് ജൂവാന്‍ വലിയൊരു പ്രചോദനം തന്നെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.