മോഷണസംഘം വൈദികനെ ആക്രമിച്ചു, ദേവാലയത്തില്‍ അക്രമം അഴിച്ചുവിട്ടു

ഭൂവനേശ്വര്‍: മോഷണസംഘം വൈദികനെ മുറിപ്പെടുത്തുകയും ദേവാലയത്തില്‍ അക്രമം അഴിച്ചുവിടുകയും ചെയ്തു. ഒഡീഷയിലെ സാംബല്‍പ്പൂര്‍ രൂപതയിലെ ആംലിക്ഹാമന്‍ ദേവാലയത്തിലാണ് ഈ അനിഷ്ടസംഭവം നടന്നത്. മെയ് 31 നായിരുന്നു മോഷണശ്രമം. മുഖംമൂടിധാരികളായ ആറുപേരാണ് ദേവാലയത്തിലെത്തുകയും അഞ്ച് വൈദികരെ ഭീഷണിപ്പെടുത്തുകയും ചെയ്തത്.

പണം ആവശ്യപ്പെട്ട് സംഘം തോക്കൂചൂണ്ടി വൈദികരെ ഭീഷണിപ്പെടുത്തി. ഇടവകവികാരി സുഷീല്‍ കേര്‍ക്കെറ്റയെയാണ് മോഷ്ടാക്കള്‍ ആക്രമിച്ചത്. ഇടവകയിലോ രൂപതയ്ക്കുളളിലോ സംശയം തോന്നിക്കുന്ന വ്യക്തികളെ കണ്ടാല്‍ ഉടനടി വിവരംപോലീസില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

മോഷണശ്രമത്തിന്റെ പശ്ചാത്തലത്തില്‍ രൂപതാധ്യക്ഷന്‍ രൂപതയിലെ വൈദികര്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി വിവിധ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.