ദിവസം എത്ര തവണ സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലുന്നുണ്ട്?

ആദിമസഭയുടെ പാരമ്പര്യം മുതല്‌ക്കേ നിലവിലുണ്ടായിരുന്ന പ്രഥമവും പ്രധാനവുമായ പ്രാര്‍ത്ഥനയായിരുന്നു സ്വര്‍ഗ്ഗസ്ഥനായ പിതാവേ. ഈശോ ശിഷ്യരെ പഠിപ്പിച്ച പ്രാര്‍ത്ഥന എന്ന നിലയില്‍ ക്രൈസ്തവര്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത പ്രാര്‍ത്ഥനയുമാണ് ഇത്. കാറ്റക്കിസം ഓഫ് ദ കാത്തലിക് ചര്‍ച്ചില്‍ പറയുന്നതുപ്രകാരം ആദിമ ക്രൈസ്തവര്‍ ദിവസം മൂന്നു തവണ ഈ പ്രാര്‍ത്ഥന ചൊല്ലിയിരുന്നു. രാവിലെയും ഉച്ചയ്ക്കും രാത്രിയി്‌ലുമായിരുന്നു ഈ പ്രാര്ത്ഥന ചൊല്ലിയിരുന്നത്. ഈ രീതിയനുസരിച്ച് നമുക്കും ദിവസം മൂന്നുതവണ സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലിയാലോ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.