ലൂസിഫര്‍ സിനിമയ്‌ക്കെതിരെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള


ഇന്ന് പ്രദര്‍ശനത്തിനെത്തിയ ലൂസിഫര്‍ സിനിമയ്‌ക്കെതിരെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് മൂവ്‌മെന്റ് ശക്തമായ നിലപാടുമായി രംഗത്ത്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ചിത്രത്തിനെതിരെയുള്ള പരാമര്‍ശവുമായി ഈ മൂവ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്.

സഭയെയും ക്രിസ്തീയ മൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ചശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടി ആര്‍പ്പുവിളിയും വാങ്ങികൊടുക്കുന്ന മലയാള സിനിമാ വ്യവസായം എന്നാണ് ചിത്രത്തെക്കുറിച്ചുള്ള ഇവരുടെ വിശേഷണം. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാന്‍ നമുക്ക് നല്കട്ടെ എന്നും ഫേസ്ബുക്കില്‍ പറയുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.