പരീക്ഷകളില്‍ അകപ്പെടാതിരിക്കാന്‍ ഇതു മാത്രമേ മാര്‍ഗ്ഗമുള്ളൂ…

ജീവിതത്തില്‍ പരീക്ഷകള്‍, പരീക്ഷണങ്ങള്‍ നേരിടാത്തവരായി ആരാണുള്ളത്? ഏതെല്ലാം തരത്തിലുള്ള പരീക്ഷണങ്ങളാണ് നാം നിത്യവും നേരിട്ടുകൊണ്ടിരിക്കുന്നത്. ചിലരൊക്കെ ആ പരീക്ഷകളിലേക്ക് മൂക്കുംകുത്തി വീഴുകയാണ്.

ശരീരം,സാമ്പത്തികം, പദവികള്‍, ഭക്ഷണം..വസ്ത്രം..ഇങ്ങനെ എത്രയെത്ര പരീക്ഷകളാണ് ദിനവും നാം നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിലേക്ക് നാം വീണുപകുന്നതിന് ഒരേയൊരു കാരണമേയുള്ളൂ. നമുക്ക് ഭേദപ്പെട്ട ഒരു ആത്മീയജീവിതമില്ല. പ്രാര്‍ത്ഥനയില്ല. ക്രിസ്തുപോലും പ്രലോഭനങ്ങളെ നേരിട്ടത് പ്രാര്‍ത്ഥനയുടെ ശക്തികൊണ്ടായിരുന്നു. നാം ഇന്ന് പ്രത്യേക മധ്യസ്ഥരായി വണങ്ങുന്ന വിശുദ്ധരെല്ലാം പെട്ടെന്നൊരു സുപ്രഭാതത്തില്‍ വിശുദ്ധരായി മാറിയവരല്ലായിരുന്നു. പരീക്ഷകളെ സധൈര്യം നേരിട്ടും പ്രലോഭനങ്ങളെ അതിജീവിച്ചും വിജയം വരിച്ചവരായിരുന്നു.ഇതിനവരെ പ്രാപ്തരാക്കിയത് മറ്റൊന്നുമല്ല പ്രാര്‍ത്ഥന മാത്രമായിരുന്നു. അതാണ് ലൂക്കാ 22: 46 വ്യക്തമാക്കുന്നത്.

അവന്‍ അവരോട് ചോദിച്ചു, നിങ്ങള്‍ ഉറങ്ങുന്നതെന്ത്? പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍.

നമ്മെ ഉണര്‍വ്വുളളവരാക്കുന്നത്, മൂല്യബോധമുളളവരാക്കുന്നത്,ധാര്‍മ്മികതയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത് ആത്മീയമായ അടിത്തറയും അതില്‍തന്നെ പ്രാര്‍ത്ഥനയുമാണ്. അതുകൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാം. പരീക്ഷകളില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കാം….



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.