ട്രിവിഗ്നാനോയിലെ മരിയന്‍ പ്രത്യക്ഷീകരണം വ്യാജമെന്ന് സഭാപഠനം

റോമിന് സമീപമുള്ള ട്രിവാഗ്നാനോയില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണം വ്യാജമാണെന്ന് സഭാപഠനം. ഒമ്പതു മാസത്തെ പഠനത്തിനു ശേഷമാണ് സിവിറ്റ കാസ്റ്റെലാന രൂപതാധ്യക്ഷന്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അസാധാരണമെന്ന് പറയുന്ന യാതൊന്നും ഇവിടെ സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മുതല്‍ തനിക്ക് മരിയന്‍ പ്രത്യക്ഷീകരണം നടക്കുന്നതായി വിഷനറി ഗിസെല്ല കാര്‍ഡിയ അവകാശപ്പെട്ടിരുന്നു.

ഇതിനെതുടര്‍ന്ന് നൂറുകണക്കിന് വിശ്വാസികള്‍ അവര്‍ക്ക് ചുറ്റിനും പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നു എല്ലാ മാസവുംമൂന്നാം തീയതി ഇറ്റലിയുടെ വെളിയിലുള്ള കുന്നിന്‍പ്രദേശത്ത് തനിക്ക് മാതാവ് പ്രത്യക്ഷപ്പെടുന്നുണ്ടെന്നായിരുന്നുഅവരുടെ അവകാശവാദം. ഇതിന്റെ പിന്നിലെ ദൈവികതയും അസാധാരണത്വവും മനസ്സിലാക്കാനായി 2023 ഏപ്രിലിലാണ് തിയോളജിസ്റ്റുകള്‍,സൈക്കോളജിസ്റ്റുകള്‍ കാനന്‍ നിയമവിദഗ്ദര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മീഷനെ നിയോഗിച്ചത്.

ഇവരുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ബിഷപ് സാല്‍വി വത്തിക്കാനിലെ ഡിസാസ്റ്ററി ഫോര്‍ ദ ഡോക്ട്രീന്‍ ഓഫ് ദ ഫെയ്ത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സൂപ്പര്‍ നാച്വറലായ യാതൊന്നും ഈ പ്രത്യക്ഷീകരണത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.