മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാര്‍

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ടു പുതിയ മെത്രാന്മാരെയും ഗുഡ്ഗാവ് ഭദ്രാസനത്തിന് പുതിയ അധ്യക്ഷനെയും നിയമിച്ചു. സഭയുടെ കാതോലിക്കേറ്റ് സെന്ററില്‍ സുവിശേഷ സംഘത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഫാ. ഡോ ആന്റണി കാക്കനാട്ടിനെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയായുടെ മെത്രാനായി സൂനഹദോസ് തിരഞ്ഞെടുത്തു.

തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ മുഖ്യവികാരി ജനറല്‍ മോണ്‍.ഡോ മാത്യു മനക്കരക്കാവില്‍ കോറെപ്പിസ്‌ക്കോപ്പയെ മേജര്‍ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായും നിയമിച്ചു.

ഡല്‍ഹിയിലെ ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പുതിയ മെത്രാനായി പൂണൈയിലെ കട്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ മെത്രാന്‍ ഡോ. തോമസ് മാര്‍ അന്തോണിയോസിനെ മാറ്റി നിയമിച്ചു.

പുതിയ ബിഷപ്പുമാരുടെ മെത്രാഭിഷേകം ജൂലൈ 15 ന് പട്ടംസെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.