വിശുദ്ധ ഡോണ്‍ ബോസ്‌ക്കോയുടെ വിശുദ്ധയായ അമ്മയെക്കുറിച്ചറിയാമോ?

വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ പലര്‍ക്കും സുപരിചിതനാണ്. പക്ഷേ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചു ചിലര്‍ക്കെങ്കിലും വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല.

മമ്മാ മാര്‍ഗരറ്റ് എന്നാണ് ഡോണ്‍ ബോസ്‌ക്കോയുടെ അമ്മയുടെ പേര്. 1788 ല്‍ ഇറ്റലിയില്‍ ജനിച്ച മമ്മാ മാര്‍ഗററ്റ് ഇരുപത്തിനാലാം വയസില്‍ വിവാഹിതയായി. അവര്‍ക്ക് മൂന്നു ആണ്‍മക്കളുമുണ്ടായി. വൈകാതെ ഭര്‍ത്താവ് മരണമടഞ്ഞു. പക്ഷേ പുനവിവാഹം നടത്താതെ മക്കള്‍ക്കുവേണ്ടിയുള്ളതായി അവരുടെ പില്ക്കാല ജീവിതം.

നിരക്ഷരയായിരുന്നുവെങ്കിലും ദൈവികജ്ഞാനത്താല്‍ നിറഞ്ഞവളായിരുന്നു മമ്മാ മാര്‍ഗററ്റ്. ഡോണ്‍ ബോസ്‌ക്കോയുടെ ജീവിതത്തെ അമ്മ ഒരുപാട് സ്വാധീനിച്ചിരുന്നു. ഡോണ്‍ ബോസ്‌ക്കോയുടെ ഓററ്ററിയിലെ കുട്ടിയുടെ മേല്‍നോട്ടം വഹിച്ചിരുന്നത് മമ്മാ മാര്‍ഗററ്റ് ആയിരുന്നു. എല്ലാവരുടെയും അമ്മയായി മാറാന്‍ മമ്മാ മാര്‍ഗററ്റിന് കഴിഞ്ഞിരുന്നു.

1856 നവംബര്‍ 25 നായിരുന്നു മമ്മയുടെ മരണം. അന്ന് അവര്‍ക്ക് 68 വയസായിരുന്നു പ്രായം. 1995 ല്‍ ആയിരുന്നു നാമകരണനടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചത്.

2006 ല്‍ മമ്മാ മാര്‍ഗററ്റിനെ ധന്യപദവിയിലേക്കുയര്‍ത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.