മണര്‍കാട് റാസ ഇന്ന്, നട തുറക്കല്‍ നാളെ

മണര്‍കാട്: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പു തിരുനാളിനോട് അനുബന്ധിച്ചുള്ള റാസ ഇന്ന് ഉച്ചയ്ക്ക് 12 ന് ആരംഭിക്കും. ആയിരക്കണക്കിന് മുത്തുക്കുടകളുടെയും നിരവധിയായ പൊന്‍ വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് റാസ നടക്കുന്നത്.

നാളെ രാവിലെ 11.30 നാണ് നട തുറക്കല്‍. പ്രധാന മദ്ബഹയില്‍ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശനത്തിനായി വര്‍ഷത്തിലൊരിക്കല്‍ തുറന്നു കൊടുക്കുന്ന ചടങ്ങാണ് നടതുറക്കല്‍.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നടതുറക്കല്‍ ചടങ്ങിന് മുഖ്യകാര്‍മ്മികത്വം വഹിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.