മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഒപിക്ക് തുടക്കം കുറിച്ചു

പാലാ: പാലാ രൂപതയുടെ കീഴിലുള്ള ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഒപി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ഒപി, ഫാര്‍മസി, ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ വെഞ്ചിരിപ്പ് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ നിര്‍വഹിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, പീഡിയാട്രിക്‌സ്, ഡെര്‍മ്മറ്റോളജി,സെക്യാട്രി, ന്യൂറോളജി, ക്ലിനിക്കല്‍ െൈസക്കോളജി, മെഡിക്കല്‍ ഗ്യാസ്‌ട്രോ, മെഡിക്കല്‍ ഓങ്കോളജി, യൂറോളജി, നെഫ്രോളജി ആന്റ് ഡയാലിസി, പള്‍മനോളജി, ഡെന്റല്‍, ആയുര്‍വേദ, ഹോമിയോപ്പതി തുടങ്ങിയ വിഭാഗങ്ങളുടെ സേവനമാണ് ഒപിയില്‍ ആരംഭിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.