മറിയം ത്രേസ്യയും ന്യൂമാനും ഉള്‍പ്പടെ അഞ്ചുപേര്‍ നാളെ വിശുദ്ധ നിരയിലേക്ക്

വത്തിക്കാന്‍ സിറ്റി: ഹോളിഫാമിലി സന്യാസിനി സമൂഹസ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ മറിയം ത്രേസ്യയും കര്‍ദിനാള്‍ ഹെന്റി ന്യൂമാനും ഉള്‍പ്പെടെ അഞ്ചുപേരെ നാളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ നിരയിലേക്ക് ഉയര്‍ത്തും. സിസ്റ്റര്‍ ജിയൂസിപ്പിന വന്നീനി, സിസ്റ്റര്‍ മാര്‍ഗരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പസ് പോന്തേസ് എന്നിവരാണ് മറ്റു വിശുദ്ധര്‍.

നാളെ ഇന്ത്യന്‍ സമയം 1.30 നാണ് വത്തിക്കാനില്‍ വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്. വിശുദ്ധരായി ഉയര്‍ത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാര്‍ സഹകാര്‍മ്മികരായിരിക്കും.

റോമില്‍ വിശുദ്ധ പദവി പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് വൈകുന്നേരം നാലിന് മരിയ മജോരേ മേജര്‍ ബസിലിക്കയില്‍ ജാഗരണ പ്രാര്‍ത്ഥന നടക്കും. വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രിഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ ജിയോവാനി ബെച്യു മുഖ്യകാര്‍മ്മികനാകും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.