മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടൻ റിട്രീറ്റും വിമലഹൃദയ സമർപ്പണവും വിമലഹൃദയ ജപമാലയും ഒക്ടോബർ അഞ്ചിന്

ലണ്ടന്‍: ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ “മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിറ്റ്രീറ്റും വിമലഹൃദയ സമർപ്പണവും വിമലഹൃദയ ജപമാലയും ഒക്ടോബര്‍ അഞ്ചാം തീയതി നടക്കും. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ഫാ. റ്റോമി ഇടാട്ട്‌ ,സീറോ മലബാർ ചാപ്ലിൻ ഫാ. ജോസ്‌ അന്തിയാംകുളം ബിനോയി നിലയാറ്റിങ്കല്‍ എന്നിവര്‍ക്കൊപ്പം മരിയൻ മിനിസ്ട്രീ ടീമും ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുന്നു.

രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കും. കുട്ടികൾക്ക്‌ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ ബ്രദർ ചെറിയാൻ സാമുവേലിനെയോ   ( 07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.