ദിനചര്യകളില്‍ ഒന്നാം സ്ഥാനം പ്രാര്‍ത്ഥനയ്ക്ക്: മാര്‍ക്ക് വാല്‍ബെര്‍ഗ്

തന്റെ കത്തോലിക്കാവിശ്വാസം ഇതിനകം പലതവണ തുറന്നുപറഞ്ഞിട്ടുളള ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ പുതിയ അഭിമുഖം ശ്രദ്ധേയമാകുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ദൈവവിശ്വാസത്തെക്കുറിച്ച് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.

തന്റെ ദിനചര്യയില്‍ മാറ്റംവരുത്തിയെന്നും എന്നാല്‍ പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വെളുപ്പിന് 3.30 ന് ഉറക്കമുണരുന്ന താന്‍ ആദ്യം തന്നെ പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. അതിന് ശേഷം മാത്രമാണ് വര്‍ക്കൗട്ട് ചെയ്യുന്നതും മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും.

ഭക്ഷണത്തിന് വേണ്ടി അധികം സമയം ചെലവാക്കാറില്ലെന്നും അദ്ദേഹം പറയുന്നു. എല്ലാ ദിവസവും രാത്രി 7.30 ന് താന്‍ കിടന്നുറങ്ങും. എട്ടു മണിക്കൂര്‍ നേരത്തെ ഉറക്കം നിര്‍ബന്ധമാണ്. തന്റെ ആത്മീയതയും വിശ്വാസവുമാണ് എല്ലാറ്റിന്റെയും കേന്ദ്രസഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

കൗമാരക്കാരായ നാലു മക്കളുണ്ട് ഈ 51 വയസുകാരന്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.