വിവാഹജീവിതം പ്രതിസന്ധിയിലാണോ.. ഈ വിശുദ്ധ മാലാഖയുടെ മാധ്യസ്ഥംതേടൂ

ഭൂമിയില്‍ തനിക്കുള്ള പ്രത്യേക ദൗത്യത്തെക്കുറിച്ചു വിശദീകരിക്കുന്ന ബൈബിളിലെ ഒരേയൊരു മാലാഖ വിശുദ്ധ റഫായേലാണ്. തോബിത്തിന്റെ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്ന റഫായേല്‍ ദാമ്പത്യബന്ധത്തിലുണ്ടാകുന്ന ഇടര്‍ച്ചകളും പരിക്കുകളും പരിഹരിക്കുന്നതില്‍ പ്രത്യേകകൃപ ലഭിച്ചിരിക്കുന്ന മാലാഖയാണ്. സന്തോഷകരമായ വിവാഹജീവിതങ്ങളുടെ പ്രത്യേക മധ്യസ്ഥനായിട്ടാണ് റഫായേല്‍ മാലാഖയെ സഭ വണങ്ങുന്നത്.

അതുകൊണ്ട് ദമ്പതികള്‍ തങ്ങളുടെ ദാമ്പത്യപ്രശ്‌നങ്ങള്‍പരിഹരിച്ചുതരുന്നതിനായി കേവലം വ്യക്തികളെ സമീപിക്കുന്നതിന് മുമ്പ് ആദ്യം റഫായേല്‍ മാലാഖയോട് മാധ്യസ്ഥം യാചിക്കുക. മാലാഖ നമ്മുടെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചുതരും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.