പരിശുദ്ധ മറിയം ദൈവമാതാവാണ് എന്ന് ഏറ്റുപറയാത്ത ഏവനും ശപിക്കപ്പെട്ടവനോ?

ഇമ്മാനുവല്‍ യഥാര്‍ത്ഥത്തില്‍ ദൈവമാകയാല്‍ പരിശുദ്ധ മറിയം ദൈവമാതാവാണ് എന്ന് ഏറ്റുപറയാത്ത ഏവനും ശപിക്കപ്പെട്ടവനാണ് എന്ന് രേഖപ്പെടുത്തിയത് 431 ല്‍ എഫേസൂസില്‍ കൂടിയ സാര്‍വത്രിക സൂനഹദോസാണ്.

മനുഷ്യരക്ഷയ്ക്കായി മന്നില്‍ അവതരിക്കാന്‍ ദൈവപുത്രന് തന്റെ ഉദരത്തില്‍ ഇരിപ്പിടമൊരുക്കിയവളാണ് മറിയം. മറിയം ദൈവമാതാവാണ് എന്നതിലൂടെ അര്‍ത്ഥമാക്കുന്നത് അവള്‍ ദൈവ സ്വഭാവത്തിന് ജന്മം കൊടുത്തു എന്നല്ല മറിച്ച് ദൈവമായ ഈശോമിശിഹായ്ക്കു മനുഷ്യനായി പിറക്കുവാനുള്ള പാത്രമായി അവള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുകയും അവളില്‍നിന്ന് ജനിക്കുകയും ചെയ്തു എന്നാണ്. മറിയത്തിലൂടെ ഭൂമിയിലവതരിച്ച ക്രിസ്തുവില്‍,ദൈവിക മാനുഷികസ്വഭാവങ്ങള്‍ ഉണ്ടെങ്കിലും വ്യ്ക്തി ഒന്നുമാത്രമാണ് അത് ദൈവികവ്യക്തിയത്രെ. അതിനാല്‍ മറിയം ജന്മം കൊടുത്തവന്‍ ദൈവമാണ്.മറിയം ദൈവമാതാവാണ്.
ഇങ്ങനെയാണ് സഭയുടെ പ്രബോധനമെന്നിരിക്കെ നമുക്ക് സംശയലേശമന്യേ മറിയംദൈവമാതാവാണ് എന്ന് ഏറ്റുപറയാം. അല്ലെങ്കില്‍, അപ്പസ്‌തോലിക കാലം മുതല്‍ വിശ്വസിക്കപ്പെട്ടു പോരുന്ന മറിയം ദൈവമാതാവാണ് എന്ന സത്യം നാം എന്തിന് അവിശ്വസിക്കണം?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.