അമ്മയും നിശ്ശബ്ദതയും

നസ്രായന്റെ അമ്മയോടൊപ്പമുള്ള യാത്രയിൽ ഇന്നും നാം കാണുന്നത് നിശബ്ദതയ്ക്കു നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ടെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച പരിശുദ്ധ അമ്മയെയാണ്.

കാലിത്തൊഴുത്തുമുതൽ കാൽവരിയോളം ദൈവഹിതത്തിനു സ്വയം വിട്ടുകൊടുത്തു നിശബ്ദയായിരുന്നവൾ. മംഗളവാർത്ത ശ്രവിച്ചപ്പോഴും.. കാലിത്തൊഴുത്തിൽ തിരുകുമാരനു ജന്മം കൊടുത്തപ്പോഴും നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും എന്നു പരിശുദ്ധനായ ശിമയോൻ പ്രവചിച്ചപോഴും കുരിശിന്റെ വഴികളിൽ മകനെ അനുഗമിച്ചപ്പോഴും  കുരിശിൽ മകൻ പിടഞ്ഞു മരിച്ചപ്പോഴും ആ മകന്റെ ശരീരം സ്വന്തം മടിയിൽ ഏറ്റുവാങ്ങിയപ്പോഴും പരിശുദ്ധ അമ്മ നിശ്ശബ്ദം സഹിക്കുകയായിരുന്നു

ആ സഹനമാണ് അവളെ സഹരക്ഷകയാക്കി മാറ്റി യത്.  പ്രിയപ്പെട്ട വരെ വലിയ ബഹളങ്ങളുടെയും ഒച്ചപ്പാടുകളുടെയും തിരക്കുകളുടെയും ഇടയിൽ  ജീവിക്കുന്ന നമുക്കൊക്കെ ഇന്ന്  ജീവിതത്തിൽ അല്പം പോലും പ്രാവർത്തികമാക്കാൻ സാധിക്കാത്ത ഒന്നാണ് അൽപസമയം നിശ്ശബദ്ധനായിരിക്കുക എന്നത്.

പ്രിയപെട്ടവരെ പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്കും ജീവിതത്തിൽ നമ്മുടെ  പ്രശ്നങ്ങളിൽ  നിശ്ശബദ്ധരായിരിക്കാൻ അല്പമെങ്കിലും ശാന്തത കൈവരിക്കാൻ ശ്രമിക്കുന്നവരാകാം 

നസ്രായന്റെ അമ്മയ്ക്കു ഏഴു റോസാ പുഷ്പങ്ങൾ സമ്മാനമായി നൽകാം (7 നന്മ നിറഞ്ഞമറിയമേ  ചൊല്ലുക )

ഫാ. അനീഷ് കരുമാലൂര്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.