മാതാവിനുള്ളത്ര ദയ വേറെ ആര്‍ക്കുമില്ല. സ്വകാര്യ വെളിപാടില്‍ മാതാവ് പറഞ്ഞത് കേട്ടോ…

അമ്മ എന്ന വാക്കിലെല്ലാം സ്‌നേഹത്തിന്റെ കടലുണ്ട്, കാരുണ്യത്തിന്റെ മഹാനദികളുമുണ്ട്. ഭൂമിയിലെ സാധാരണക്കാരായ അമ്മമാര്‍ പോലും ഇങ്ങനെയാണെങ്കില്‍ സ്വര്‍ഗ്ഗത്തിലെ അമ്മയുടെ കാര്യം പറയാനുണ്ടോ?
നമുക്കറിയാം സ്വര്‍ഗ്ഗത്തിലെ അമ്മ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവളും കരുണാസമ്പന്നയുമാണെന്ന്. എങ്കിലും അമ്മയുടെ വാക്കിലൂടെ തന്നെ അത് കേള്‍ക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും സന്തോഷവും എത്രയധികമായിരിക്കും.!

ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവിന്റെ ഈ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത് ഇപ്രകാരമാണ്.

എന്‌റെ കുഞ്ഞാത്മാവേ ഒരു നിമിഷം പോലും നിന്നെ പിരിയാനാകാത്തവിധം എന്നെ നിനക്ക് അത്രയ്ക്ക് ആവശ്യമാണോ? എന്നാല്‍ ഞാന്‍ തന്നെയാണ് നിന്റെ ചെറിയ സ്വരമെന്ന് നീ അത്ര മനസ്സിലാക്കിയിട്ടില്ല. എന്റെ ഊഷ്മളത നിനക്കുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുക. എനിക്ക് നിന്നെ വിട്ടുപോകാന്‍ സാധിക്കില്ല. ഒരു രോഗിയായ പക്ഷിയെ വഴിവക്കില്‍ ഉപേക്ഷിച്ചു പോകാന്‍ നിനക്ക് സാധിക്കുമോ? എനിക്കുളളത്ര ദയ വേറെ ആര്‍ക്കുമില്ല.

എത്രയും ദയയുള്ള മാതാവേ എന്റെ ജീവിതത്തോട് കരുണയുണ്ടായിരിക്കണമേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.