മനുഷ്യന്റെ കര്‍ത്തവ്യം എന്താണ് ?വിശുദ്ധഗ്രന്ഥം പറയുന്നത് കേള്‍ക്കൂ

വ്യക്തികളെന്ന നിലയില്‍, വഹിക്കുന്ന പദവികള്‍ക്ക് അനുസരിച്ച് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കടമകളും ഉത്തരവാദിത്തങ്ങളുമുണ്ട്. ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം പഠിക്കുക എന്നതാണ് അവന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം. അതുപോലെ ഓരോരുത്തര്‍ക്കും കടമകളും ഉത്തരവാദിത്തങ്ങളും വ്യത്യസ്തമായിരിക്കു. പക്ഷേ ഒരു ക്രൈസ്തവന്റെ കടമ, ഉത്തരവാദിത്തം എന്താണ് എന്ന് അറിയണോ. അതേക്കുറിച്ച് സഭാപ്രസംഗകന്‍ 12:13 രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.

ദൈവഭയമുള്ളവനായിരിക്കുക. അവിടുത്തെ കല്പനകള്‍ പാലിക്കുക. മനുഷ്യന്റെ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ.

അതെ, ദൈവഭയമാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം. ദൈവഭയമുണ്ടായിരിക്കുമ്പോള്‍ ദൈവകല്പനകള്‍ പാലിക്കാനുള്ള സന്നദ്ധതയുണ്ടാകും. ആദ്യം ദൈവത്തോടുള്ള കടമകള്‍ നിറവേറ്റിക്കഴിയുമ്പോള്‍ മനുഷ്യരോടുള്ള കടമകളും നിറവേറ്റാന്‍ കഴിയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.