കണ്ണീരിന്റെ താഴ് വരയില്‍ നിന്നെ അസ്വസ്ഥപ്പെടുത്തുന്നതെല്ലാം നിന്റെ വിളിയുടെ ഭാഗമാണ്

ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ പരിശുദ്ധ അമ്മ നല്കുന്ന വാക്കുകള്‍ നമുക്ക് ഏറെ ആശ്വാസം നല്കുന്നുണ്ട്.

എന്റെ ചെറിയ കുഞ്ഞേ നിന്റെ ഓരോ ഹൃദയസ്പന്ദനവും എനിക്ക് നിന്റെ മേലുള്ള മാറ്റമില്ലാത്ത കരുതലിനെ ഓര്‍മ്മപ്പെടുത്തട്ടെ. എന്റെ പാവം കുഞ്ഞ്, എപ്പോഴും ഒരു കാറ്റാടിപോലെ മാറിക്കൊണ്ടിരിക്കുന്നു. ഞാന്‍ നിന്റെ ഹൃദയത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ അത്രയും സമയം മാറ്റമില്ലാതെ നിലനില്ക്കാന്‍ നിനക്കെപ്പോഴാണ് സാധിക്കുക? കണ്ണുനീരിന്റെ ഈ താഴ് വരയില്‍ നിന്നെ അസ്വസ്ഥപ്പെടുത്തുന്നവയെല്ലാം നിന്റെ വിളിയുടെ ഭാഗമാണ്.

ജീവിതത്തില്‍ നാം നേരിടേണ്ടിവരുന്ന ദു:ഖങ്ങളും ദുരിതങ്ങളും അപമാനങ്ങളും പ്രയാസങ്ങളും എല്ലാം സ്വന്തം വിളിയുടെ ഭാഗമാണെന്ന് തിരിച്ചറിയുമ്പോള്‍ നമുക്ക് അവയെല്ലാം സന്തോഷത്തോടെയും സ്‌നേഹത്തോടെയും സ്വീകരിക്കുവാന്‍ കഴിയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.