മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരുടെ അതിജീവനം; മാര്‍പാപ്പ മെല്‍ക്കൈറ്റ് മെത്രാന്മാരുമായി ചര്‍ച്ച നടത്തി

വത്തിക്കാന്‍ സിറ്റി: മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരുടെ അതിജീവനവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ സിറിയായിലെയും ലെബനോനിലെയും മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി. അന്ത്യോഖ്യയിലെ പാത്രിയാര്‍ക്ക യൂസഫ് അബ്‌സിയും മെല്‍ക്കൈററ് ഗ്രീക്ക് കത്തോലിക്കാ സഭയിലെ മെത്രാന്മാരും ഇതില്‍പങ്കെടുത്തു. ഈ മെത്രാന്മാരുടെ സിനഡ് ജൂണ്‍ 20 ന് ആരംഭിച്ചിട്ടുണ്ട്. 25 ന് സമാപിക്കും.

മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പുവരുത്താനും സാന്നിധ്യം നിലനിര്‍ത്താനും രാഷ്ട്രീയനേതാക്കളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പാത്രിയാര്‍ക്ക യൂസഫ് അബ്‌സി മാര്‍പാപ്പയോട് ആവശ്യപ്പെട്ടു. മെല്‍ക്കൈറ്റ് സഭ ഇന്ന് ലോകമെങ്ങും സാന്നിധ്യമറിയിച്ചതായി മാര്‍പാപ്പ പ്രത്യേകം പരാമര്‍ശിച്ചു. അര്‍ജന്റീന, ഓസ്‌ട്രേലിയ, യുഎസ്, കാനഡ, വെനിസ്വേല എന്നിവിടങ്ങളിലെല്ലാം മെല്‍ക്കൈറ്റ് സഭ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മാര്‍പാപ്പയുമായി പൂര്‍ണ്ണഐക്യത്തിലുള്ള സഭയാണ് മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ. സിറിയായില്‍ രക്തസാക്ഷിത്വം വരിച്ചവരെയും അഭയാര്‍ത്ഥികളായി മാറേണ്ടിവന്ന പതിനായിരങ്ങളെയും പാപ്പ സംഭാഷണമധ്യേ പരാമര്‍ശിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.