കുടിയേറ്റക്കാരനായ നഴ്‌സ് വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട ആര്‍ട്ടിമിഡെ സാറ്റി വിശുദ്ധപദവിയിലേക്ക്. സാറ്റിയുടെ മാധ്യസ്ഥതയില്‍ നടന്ന രോഗസൗഖ്യംഅത്ഭുതമായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിശുദ്ധപദപ്രഖ്യാപനത്തിന് മാര്‍പാപ്പ അംഗീകാരം നല്കിയത്.

ഇറ്റലിയില്‍ ജനിച്ച ഇദ്ദേഹം പിന്നീട് അര്‍ജന്റീനയിലേക്ക് കുടിയേറുകയായിരുന്നു. ദാരിദ്രമായിരുന്നു ഈ കുടിയേറ്റത്തിന് കാരണം. 20 ാം വയസില്‍ വൈദികനാകാന്‍ ആഗ്രഹിച്ച് സലേഷ്യന്‍ സഭയില്‍ ചേര്‍ന്നു. അവിടെ വച്ച് ക്ഷയരോഗബാധിതനായി.

ക്രി്‌സ്ത്യാനികളുടെ സഹായമായ മറിയത്തോട് പ്രാര്‍ത്ഥിച്ചതിനെ തുടര്‍ന്ന് സൗഖ്യം പ്രാപിച്ചു. തുടര്‍ന്ന് വൈദികനാകാതെ സലേഷ്യന്‍ ബ്രദര്‍ ആയി മാറിക്കൊണ്ട് തന്റെ ശിഷ്ടകാലം മുഴുവന്‍ രോഗികളുടെ പരിചരണത്തിനായി നീക്കിവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

1915 ല്‍ സലേഷ്യന്‍സ് നടത്തുന്ന ഹോസ്പിറ്റലിന്റെ ഡയറക്ടറായി. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പ്രഫഷനല്‍ നേഴ്‌സിന്റെ ലൈസന്‍സ് സമ്പാദിച്ചു. ആശുപത്രിയില്‍ മാത്രം ഒതുക്കിനിര്‍ത്താതെയുള്ളതായിരുന്നു സേവനം. 1951 ല്‍ ലിവര്‍കാന്‍സര്‍ ബാധിച്ചായിരുന്നു മരണം. അന്ന് അദ്ദേഹത്തിന് 70 വയസായിരുന്നു പ്രായം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.