കഷ്ടതയിലാണോ,സാരമില്ല അതിന് പ്രതിഫലമുണ്ടെന്ന് ഈ തിരുവചനം പറയുന്നു

പലവിധത്തിലുള്ള കഷ്ടപ്പാടുകളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്നചിലരെങ്കിലും ഈ കുറിപ്പ് വായിക്കുന്നുണ്ടാവും.അവരോട് ആ്ദ്യമേ തന്നെ പറയട്ടെ,വിശ്വാസത്തിന്റെ കണ്ണിലൂടെനോക്കിക്കാണാനുളള കൃപയുണ്ടെങ്കില്‍ നിങ്ങളുടെ കഷ്ടതകള്‍ ഒന്നും വെറുതെയല്ല.

വിശുദ്ധ ഗ്രന്ഥത്തിന്റെ വരികളിലൂടെ കടന്നുപോകുമ്പോഴും വിശുദ്ധരുടെ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോഴും നാം തിരിച്ചറിയുന്ന കാര്യമാണത്. കഷ്ടതകളിലുംഅഭിമാനിക്കേണ്ടവരാണ് നാം. റോമ 5:3 ഇക്കാര്യം പറയുന്നുണ്ട്.

തുടര്‍ന്ന് വചനം രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ് .

എന്തെന്നാല്‍ കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്ന് നാം അറിയുന്നു. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു( റോമ 5:4,5)

സ്‌നേഹത്തോടെയും സന്തോഷത്തോടെയും നാം സഹിക്കുന്ന കഷ്ടതകള്‍ക്ക് ദൈവം തീര്‍ച്ചയായും പ്രതിഫലം നല്കും.

അതുകൊണ്ട് കഷ്ടതകള്‍ക്ക് മുമ്പില്‍ നഷ്ടധൈര്യരാകാതെ,പിറുപിറുക്കാതെ,നിരാശരാകാതെ ജീവിക്കാനുളള കൃപയ്ക്കുവേണ്ടിയാണ് നാം ആദ്യം പ്രാര്‍ത്ഥിക്കേണ്ടത്. അങ്ങനെയൊന്ന് സംഭവിച്ചുകഴിയുമ്പോള്‍ മറ്റുള്ളതെല്ലാം നമ്മുടെ ജീവിതത്തിലേക്ക് കൂട്ടിചേര്‍ത്ത് നല്കപ്പെടും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.