ഈ കിരീടം ദൈവത്തിനുള്ളത് ‘ കിരീടധാരണ വേളയില്‍ മിസ് യൂണിവേഴ്‌സിന്റെ വിശ്വാസപ്രഖ്യാപനം

എല്‍സാല്‍വദോറില്‍ നടന്ന വിശ്വസുന്ദരി മത്സരത്തില്‍ ഇത്തവണ കിരീടം ചൂടിയത് ഷെന്നീസ് പാലസിയോസ് എന്ന 23 കാരിയാണ്. നിക്കരാഗ്വക്കാരിയാണ് ഈ പെണ്‍കുട്ടി. കത്തോലിക്കസഭയെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സേച്ഛാധിപതി ഡാനിയേല്‍ ഓര്‍ട്ടെഗയാണ്് ഈ രാജ്യത്തിന്റെ തലവന്‍. ഇത്തരമൊരു സാഹചര്യത്തിലാണ് ക്രിസ്ത്യാനിയും പ്രത്യേകിച്ച് കത്തോലിക്കയുമായ ഷെന്നീസിന്റെ വിശ്വസുന്ദരിപ്പട്ടം ചര്‍ച്ചയാകുന്നതും. നിക്കരാഗ്വയെ സംബന്ധിച്ചിടത്തോളം ഈ നേട്ടം അവിസ്മരണീയമായിരുന്നു. കാരണം ആദ്യമായിട്ടാണ് ഒരു നിക്കരാഗ്വക്കാരി വിശ്വസുന്ദരിയാകുന്നത്. കിരീടധാരണ വേളയില്‍ വിശ്വസുന്ദരി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഞാനൊരു ക്രിസ്ത്യാനിയാണ്,കത്തോലിക്കയാണ്.പ്രാര്‍ത്ഥനയെന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാണ്. ഞാന്‍ ഈ നേട്ടത്തിന് ദൈവത്തിന് നന്ദി പറയുന്നു. കാരണം ഇതെന്റെ കിരീടമല്ല ദൈവത്തിന്റേതാണ്. ദൈവത്തിന് വേണ്ടിയുള്ളതാണ്.

ഇതായിരുന്നു വിശ്വസുന്ദരിയുടെ വാക്കുകള്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.