പ്രഭാതത്തില്‍ ഈ സങ്കീര്‍ത്തന ഭാഗം വായിക്കണേ…

പ്രഭാതം പലരീതിയില്‍ തുടങ്ങാം. നെറ്റിയില്‍ കുരിശുവരച്ച് എണീല്ക്കുന്നതുമുതല്‍ വ്യായാമം വരെയുളള പല രീതിയില്‍. എന്നാല്‍ അതിനൊപ്പം മറന്നുപോകരുതാത്ത ഒരു കാര്യമുണ്ട്.വിശുദ്ധ ഗ്രന്ഥവായന. വിശുദ്ധഗ്രന്ഥം വായിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് അന്നേ ദിവസത്തിന് മുഴുവന്‍ ഊര്ജ്ജം നിറയ്ക്കാന്‍ സഹായിക്കും.

അതുപോലെ തന്നെ ആ ദിവസത്തെമുഴുവന്‍ ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കാനുളള കൃപയുംലഭിക്കും. ഇത്തരത്തിലുളള പ്രഭാതബൈബിള്‍ വായനയ്‌ക്കൊപ്പം തന്നെ സങ്കീര്‍ത്തനങ്ങളിലെ ഒരു ഭാഗംകൂടി എല്ലാ ദിവസവും ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതായിരിക്കും.

പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ട് ഞങ്ങളെ സംതൃപ്തരാക്കണമേ. ഞങ്ങളുടെ ആയുഷ്‌ക്കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ( സങ്കീ 90:14)

ഇതാണ് പ്രസ്തുത ബൈബിള്‍ വ ാക്യം. ഈ വാക്യം ഹൃദിസ്ഥമാക്കി നമുക്ക് ദിവസം മുഴുവന്‍ സന്തോഷിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.