മൊസംബിയായില്‍ ജിഹാദികള്‍ 11 ക്രൈസ്തവരെ കൊന്നു

മൊസംബിയ: മൊസംബിയായിലെ ഗ്രാമം ആക്രമിച്ച് ഇസ്ലാമിക ജിഹാദികള്‍ 11 ക്രൈസ്തവരെ വെടിവച്ചുകൊന്നു.എ്‌യ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രാമത്തിലെ മുസ്ലീമുകളെ മാറ്റിനിര്‍ത്തി പേരും മറ്റും വിവരങ്ങളും ചോദിച്ചു മനസ്സിലാക്കി ക്രൈസ്തവരാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ക്രൈസ്തവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സെപ്തംബര്‍ 15 നായിരുന്നു സംഭവം.

2017 മുതല്‍ മൊസംബിക്ക് സംഘര്‍ഷഭരിതമാണ്. തുടര്‍ച്ചയായി ഇവിടെ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ വരെ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു മില്യനിലധികം ആളുകള്‍ ഇവിടെ നിന്ന് പലായനം ചെയ്തതായിട്ടാണ് കണക്കുകള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.